സംസ്ഥാനത്ത് ഒഴിഞ്ഞ കുപ്പി തിരികെ നല്‍കിയാല്‍ 20 രൂപ തിരികെ നല്‍കുന്ന എല്‍ഡിഎഫ് നടപ്പാക്കിയ ബെവ്‌കോ പദ്ധതി നിർത്തലാക്കുന്നു. പ്ലാസ്റ്റിക് കുപ്പിക്ക് അധികമായി 20 രൂപ ഈടാക്കുന്നത് നാളെ മുതല്‍ നിര്‍ത്തലാക്കും.2025 സെപ്റ്റംബറിലാണ് പദ്ധതി ആരംഭിച്ചത്. പദ്ധതിക്കെതിരെ നേരത്തെ വ്യാപക പരാതി ഉയര്‍ന്നിരുന്നു. ഇതുവരെ മദ്യം വാങ്ങിയവര്‍ക്ക് ഈ മാസം 20 വരെ കുപ്പി തിരികെ നല്‍കി പണം കൈപ്പറ്റാം.
അതേ സമയം, ഈ പദ്ധതിയുടെ പ്രധാന പ്രത്യേകത ഉപഭോക്താവില്‍ നിന്ന് പ്ലാസ്റ്റിക് കുപ്പികള്‍ക്ക് 20 രൂപ ഡെപ്പോസിറ്റായി ഈടാക്കുന്നു എന്നതാണ്. മദ്യക്കുപ്പികള്‍ വഴിയിലോ പൊതുസ്ഥലങ്ങളിലോ വലിച്ചെറിയുന്ന പ്രവണത കുറയ്ക്കാനും അവയെ പുനരുപയോഗിക്കാനോ പുനഃചംക്രമണം ചെയ്യാനോ സഹായിക്കുമെന്നതായിരുന്നു പദ്ധതിയുടെ ലക്ഷ്യം. ഈ തുക മദ്യത്തിന്റെ വിലയില്‍ ഉള്‍പ്പെടുന്നതല്ല. ബെവ്കോ സ്റ്റിക്കര്‍ വ്യക്തമായി കാണുന്ന രീതിയില്‍ ഒഴിഞ്ഞ കുപ്പി തിരികെ നല്‍കുമ്പോള്‍ ഈ 20 രൂപ ഉപഭോക്താവിന് തിരികെ ലഭിക്കും.