newsfocuskerala92@gmail.com

ഒടുവിൽ സംഘർഷത്തിന് താൽക്കാലിക ആശ്വാസം; അഞ്ചു ദിവസത്തെ വെടിനിർത്തൽ പ്രഖ്യാപിച്ച് ട്രംപ്

അമേരിക്ക – ഇസ്രയേൽ – ഇറാൻ സംഘർഷത്തിന് അഞ്ചു ദിവസത്തെ വെടിനിർത്തൽ പ്രഖ്യാപിച്ച് യുഎസ് പ്രസിഡണ്ട് ഡൊണൾഡ് ട്രംപ്. ഇറാനുമായി കഴിഞ്ഞ രണ്ടു ദിവസങ്ങളിൽ നടത്തിയ ചർച്ച ഫലപ്രദമെന്ന് പറഞ്ഞ ട്രംപ് ഇറാനിയൻ ഊർജ്ജ പ്ലാന്റുകൾക്കും,അടിസ്ഥാന സൗകര്യങ്ങൾക്കും എതിരായ ആക്രമണം അഞ്ചുദിവസം നിർത്തിവയ്ക്കാൻ യുദ്ധമന്ത്രാലയത്തിന് നിർദ്ദേശം നൽകി. ചർച്ചയിൽ മേഖലയിലെ നിലവിലെ ശത്രുതയ്ക്ക് പൂർണ്ണവും അന്തിമവുമായ പരിഹാരം കണ്ടെത്തുന്നതിലേക്ക് പുരോഗതി ഉണ്ടായിട്ടുണ്ടെന്ന് ട്രംപ് ഒരു പ്രസ്താവനയിൽ കുറിച്ചു. ചർച്ചകൾ തീവ്രവും വിശദവും ക്രിയാത്മകവുമായിരുന്നു, വരും ദിവസങ്ങളിലും ഇത് […]

ഒടുവിൽ സംഘർഷത്തിന് താൽക്കാലിക ആശ്വാസം; അഞ്ചു ദിവസത്തെ വെടിനിർത്തൽ പ്രഖ്യാപിച്ച് ട്രംപ് Read More »

കളത്തിലിറങ്ങി വിഡി സതീശൻ; പറവൂര്‍ എനിക്ക് എന്റെ കുടുംബം പോലെ, പ്രചാരണമാരംഭിച്ച് വി. ഡി സതീശന്‍

തിരഞ്ഞെടുപ്പ് പ്രചാരണത്തിനിറങ്ങി പ്രതിപക്ഷ നേതാവ് വിഡി സതീശൻ. പറവൂരില്‍ പ്രചാരണമാരംഭിച്ചു. ഉടന്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കുമെന്നും എറണാകുളത്ത് 14 സീറ്റിലും യുഡിഎഫ് വിജയിക്കുമെന്നും വിഡി സതീശന്‍ പറഞ്ഞു. പറവൂരിലെ ജനങ്ങള്‍ എല്ലാ കാലത്തും എനിക്ക് കൂടുതല്‍ കൂടുതല്‍ ഭൂരിപക്ഷം തരാറുണ്ട്. ഞാന്‍ അങ്ങനെ ഒരു ഭൂരിപക്ഷം അവകാശപ്പെടാറില്ല. പറവൂര്‍ എനിക്ക് എന്റെ കുടുംബം പോലെയാണ്. അത്രമാത്രം ഹൃദയബന്ധം ഉള്ള സ്ഥലമാണെന്നും അദ്ദേഹം പറഞ്ഞു. കോണ്‍ഗ്രസിന് ഏറ്റവും മികച്ച സംഘടനാ സംവിധാനമുള്ള സ്ഥലമാണ് പറവൂർ. എറണാകുളം ജില്ലയില്‍ വന്‍

കളത്തിലിറങ്ങി വിഡി സതീശൻ; പറവൂര്‍ എനിക്ക് എന്റെ കുടുംബം പോലെ, പ്രചാരണമാരംഭിച്ച് വി. ഡി സതീശന്‍ Read More »

വീണ്ടും തലവേദനയായി ആർ ശ്രീലേഖ; തിരുവനന്തപുരം കോർപറേഷൻ സ്റ്റാന്റിങ് കമ്മിറ്റി തിരഞ്ഞെടുപ്പിൽ വോട്ട് അസാധു

തിരുവനന്തപുരം: തലസ്ഥാനത്ത് വീണ്ടും ബിജെപിയ്ക്ക് തലവേദനയായി ആർ ശ്രീലേഖ. തിരുവനന്തപുരം കോർപ്പറേഷൻ സ്റ്റാൻ്റിങ് കമ്മിറ്റി തിരഞ്ഞെടുപ്പിൽ ബിജെപി കൗൺസിലർ ആർ.ശ്രീലേഖയുടെ വോട്ട് അസാധുവായി. കോർപ്പറേഷനിലെ ന​ഗരാസൂത്രണ കമ്മിറ്റിയിലേക്കുള്ള വോട്ടെടുപ്പിലാണ് സാങ്കേതിക പിഴവിനെത്തുടർന്ന് വോട്ട് അസാധുവായത്. തന്നെ മേയറാക്കാത്തതിലുള്ള പരിഭവം ആർ. ശ്രീലേഖ പരസ്യമാക്കിയതിന് പിന്നാലെയാണ് സംഭവം. ആകെ എട്ട് സ്റ്റാൻഡിങ് കമ്മിറ്റികളിലേക്കാണ് തിരഞ്ഞെടുപ്പ് നടന്നത്. ഇതിൽ ഏഴ് കമ്മിറ്റികളിലും ശ്രീലേഖ കൃത്യമായി വോട്ട് രേഖപ്പെടുത്തിയിരുന്നു. എന്നാൽ നഗരാസൂത്രണ കമ്മിറ്റിയിലെ വോട്ടെടുപ്പിൽ ബാലറ്റിന് പിന്നിൽ പേരെഴുതി ഒപ്പിടണമെന്ന നിബന്ധന

വീണ്ടും തലവേദനയായി ആർ ശ്രീലേഖ; തിരുവനന്തപുരം കോർപറേഷൻ സ്റ്റാന്റിങ് കമ്മിറ്റി തിരഞ്ഞെടുപ്പിൽ വോട്ട് അസാധു Read More »