വീണ്ടും തലവേദനയായി ആർ ശ്രീലേഖ; തിരുവനന്തപുരം കോർപറേഷൻ സ്റ്റാന്റിങ് കമ്മിറ്റി തിരഞ്ഞെടുപ്പിൽ വോട്ട് അസാധു

തിരുവനന്തപുരം: തലസ്ഥാനത്ത് വീണ്ടും ബിജെപിയ്ക്ക് തലവേദനയായി ആർ ശ്രീലേഖ. തിരുവനന്തപുരം കോർപ്പറേഷൻ സ്റ്റാൻ്റിങ് കമ്മിറ്റി തിരഞ്ഞെടുപ്പിൽ ബിജെപി കൗൺസിലർ ആർ.ശ്രീലേഖയുടെ വോട്ട് അസാധുവായി. കോർപ്പറേഷനിലെ ന​ഗരാസൂത്രണ കമ്മിറ്റിയിലേക്കുള്ള വോട്ടെടുപ്പിലാണ് സാങ്കേതിക പിഴവിനെത്തുടർന്ന് വോട്ട് അസാധുവായത്. തന്നെ മേയറാക്കാത്തതിലുള്ള പരിഭവം ആർ. ശ്രീലേഖ പരസ്യമാക്കിയതിന് പിന്നാലെയാണ് സംഭവം.

ആകെ എട്ട് സ്റ്റാൻഡിങ് കമ്മിറ്റികളിലേക്കാണ് തിരഞ്ഞെടുപ്പ് നടന്നത്. ഇതിൽ ഏഴ് കമ്മിറ്റികളിലും ശ്രീലേഖ കൃത്യമായി വോട്ട് രേഖപ്പെടുത്തിയിരുന്നു. എന്നാൽ നഗരാസൂത്രണ കമ്മിറ്റിയിലെ വോട്ടെടുപ്പിൽ ബാലറ്റിന് പിന്നിൽ പേരെഴുതി ഒപ്പിടണമെന്ന നിബന്ധന ശ്രീലേഖ പാലിച്ചില്ല. ഇതേത്തുടർന്നാണ് വോട്ട് അസാധുവായത്.

Leave a Comment

Your email address will not be published. Required fields are marked *