തിരഞ്ഞെടുപ്പ് പ്രചാരണത്തിനിറങ്ങി പ്രതിപക്ഷ നേതാവ് വിഡി സതീശൻ. പറവൂരില്‍ പ്രചാരണമാരംഭിച്ചു. ഉടന്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കുമെന്നും എറണാകുളത്ത് 14 സീറ്റിലും യുഡിഎഫ് വിജയിക്കുമെന്നും വിഡി സതീശന്‍ പറഞ്ഞു. പറവൂരിലെ ജനങ്ങള്‍ എല്ലാ കാലത്തും എനിക്ക് കൂടുതല്‍ കൂടുതല്‍ ഭൂരിപക്ഷം തരാറുണ്ട്. ഞാന്‍ അങ്ങനെ ഒരു ഭൂരിപക്ഷം അവകാശപ്പെടാറില്ല. പറവൂര്‍ എനിക്ക് എന്റെ കുടുംബം പോലെയാണ്. അത്രമാത്രം ഹൃദയബന്ധം ഉള്ള സ്ഥലമാണെന്നും അദ്ദേഹം പറഞ്ഞു.
കോണ്‍ഗ്രസിന് ഏറ്റവും മികച്ച സംഘടനാ സംവിധാനമുള്ള സ്ഥലമാണ് പറവൂർ. എറണാകുളം ജില്ലയില്‍ വന്‍ വിജയം നമുക്ക് ഉണ്ടാകും. പതിനാലില്‍ പതിനാല് സീറ്റുകളാണ് ഞങ്ങള്‍ ലക്ഷ്യം വെക്കുന്നത്. അത് പിടിക്കാന്‍ പറ്റുമെന്നാണ് വിശ്വാസമെന്നും വിഡി സതീശൻ പറഞ്ഞു.
അതേസമയം, കോൺഗ്രസിന്റെ സ്ഥാനാർത്ഥി പട്ടികയിൽ അനിശ്ചിതത്വം തുടരുകയാണ്. ഉടനെ പ്രഖ്യാപനം ഉണ്ടാകുമെന്നായിരുന്നു ഡല്‍ഹിയിലെ ചര്‍ച്ചയ്ക്ക് ശേഷം നേതാക്കളുടെ പ്രതികരണമെങ്കിലും ഇതുവരെ പട്ടിക പുറത്തുവന്നിട്ടില്ല.
Paravur is like my family to me, V. D. Satheesan starts campaign

